തപാൽ ജീവനക്കാരുടെ വാഹന ജാഥ കണ്ണൂരിൽ സമാപിച്ചു.

കണ്ണൂർ:തപാൽ സ്വകാര്യവത്കരണത്തിനെതിരെ ആഗസ്ത് 10 ന് നടക്കുന്ന ദേശീയ തപാൽ പണിമുടക്കിന്റെ മുന്നോടിയായി എൻ.എഫ്.പി.ഇ. – എഫ്.എൻ.പി.ഒ തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും ആരംഭിച്ച തപാൽ ജീവനക്കാരുടെ വാഹന പ്രചരണ ജാഥ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പിലാത്തറ,പഴയങ്ങാടി, തളിപ്പറമ്പ്,ആലക്കോട്, ശ്രീകണ്ഠാപുരം,മയ്യിൽ,ഏച്ചൂർ തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തി. കണ്ണൂരിലെ സമാപന യോഗം. സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാനം ചെയ്തു. തപാൽ സംയുക്ത സമരസമിതി സംസ്ഥാന ചെയർമാൻ കെ.വി.സുധീർ കുമാർ അധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി.ജില്ലാ ജനറൽ സെക്രട്ടറി എ.ടി.നിഷാത്ത്,ജാഥാ ലീഡർമാരായ ജില്ലാ കൺവീനർ എ.പി.സുജികുമാർ,ജില്ലാ ചെയർമാൻ വി.പി.ചന്ദ്ര പ്രകാശ്,സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.അശോകൻ,അനു കവിണിശ്ശേരി,ദിനു മൊട്ടമ്മൽ,കെ.ഉണ്ണികൃഷ്ണൻ,ബി.പി.രമേശൻ,കരിപ്പാൽ സുരേന്ദ്രൻ,പി.മോഹനൻ,പി.പ്രേമദാസൻ,കെ.ഷിജു,പി.വി.ഗോപി,ഇ. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
ആഗസ്ത് 10 ന് നടക്കുന്ന ദേശീയ തപാൽ പണിമുടക്ക് വിളംബരം ചെയ്തുകൊണ്ട് ആഗസ്ത് 9 ന് വൈകീട്ട് 4.30 ന് പുതിയ തെരു കേന്ദ്രീകരിച്ച് ജീവനക്കാരുടെ ബൈക്ക് റാലിയും തുടർന്ന് ടോർച്ച് ലൈറ്റ് പ്രകടനവും ഉണ്ടാവും. ആഗസ്ത് 10 ന് പണിമുടക്ക് ദിവസം കണ്ണൂർ തളിപ്പറമ്പ് മുഖ്യ തപാലോഫീസുകൾക്ക് മുമ്പിൽ തപാൽ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: