കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എ.കെ. ഷിനോജിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള ജയില്‍ പുരസ്‌കാരം

കണ്ണൂര്‍ : കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ പെരളശ്ശേരി കോട്ടം സ്വദേശി എ.കെ. ഷിനോജിന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള 2021 ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള ജയില്‍ പുരസ്‌കാരം ലഭിച്ചു. പത്ത് വര്‍ഷത്ത സേവനത്തിനിടയില്‍ 21 ഗുഡ് സര്‍വ്വീസ് എന്‍ട്രികളും 1 മെരിറ്റോറിയസ് അവാര്‍ഡ് നേടിയതും കൂടാതെ ജയില്‍ വകുപ്പിലെ ടെക്‌നിക്കല്‍ സംബന്ധമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലെ മികവും ജയില്‍ നവീകരണം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ മികച്ച പ്രവര്‍ത്തനവും പുരസ്‌കാരം നേടുന്നതില്‍ പരിഗണിക്കപ്പെട്ടു. വി.വി. വത്സന്റേയും എ.കെ രാധയുടേയും മകനാണ്. ഭാര്യ വിദ്യ. ജെ.സി (അധ്യാപിക, മാഹി), മക്കള്‍ യദുകൃഷ്ണ, ഋതുപര്‍ണ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: