അവശ്യ സർവീസ് മേഖലയിലുള്ളവർക്ക് വാക്സിനേഷന് മുൻഗണന നൽകണം

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സർവീസ് മേഖലയിലുള്ളവർക്ക് കൂടുതൽ വാക്സിനുകൾ നൽകുന്നതിന് മുൻഗണന നൽകണമെന്ന്
കണ്ണൂർ കോർപ്പറേഷൻ ജാഗ്രതാ സമിതി യോഗം ആവശ്യപ്പെട്ടു.
കോർപ്പറേഷനിൽ ടെസ്റ്റ് പോസിറ്റീവ് റ്റി നിരക്ക് താഴെ നിൽക്കുകയാണെങ്കിലും
ജില്ലാ ആസ്ഥാനം എന്ന നിലയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ബന്ധപ്പെടുന്ന കണ്ണൂർ കോർപ്പറേഷനിൽ
ഓണക്കാലത്ത്‌ തിരക്ക് വർദ്ധിക്കുമ്പോൾ
കോവിഡ വ്യാപനവും വർദ്ധിക്കാൻ സാധ്യതയുണ്ട്.
അതിനാൽ കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണ്.

കൊവിഡ് മായി ബന്ധപ്പെട്ട സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ്‌ കണ്ണൂർ കോർപ്പറേഷൻ തല ജാഗ്രതാ സമിതി യോഗം ചേർന്നത്.

യോഗത്തിൽ താഴെപ്പറയുന്ന തീരുമാനമെടുത്തു.

 1. ജൂബിലി ഹാളിൽ വാക്സിനേഷന് ആവശ്യമായ വാക്സിൻ ലഭ്യമാക്കുക.
  2.കിടപ്പുരോഗികൾക്കും വായോധികർക്കും വാക്സിൻ നൽകുന്നത് പുനരാരംഭിക്കുന്ന അതിന് ആവശ്യമായ വാക്സിൻ അനുവദിക്കുക.
 2. ജനസംഖ്യാനുപാതം നോക്കാതെ ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേരുന്ന കേന്ദ്രമെന്ന നിലയിൽ കോർപ്പറേഷൻ മേഖലയിൽ കൂടുതൽ വാക്സിൻ അനുവദിക്കുക.
 3. വ്യാപാരികൾ, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ, ഓട്ടോതൊഴിലാളികൾ, ബാർബർമാർ, പെട്രോൾപമ്പ് ജീവനക്കാർ,
  വർക്ക്ഷോപ്പ് ജീവനക്കാർ..
  തുടങ്ങി ജനങ്ങളുമായി ഇടപഴകുന്ന വിഭാഗങ്ങൾക്ക് വാക്സിൻ അടിയന്തരമായി ലഭ്യമാക്കുക.
 4. കടകളിലും മറ്റ് സ്ഥാപനങ്ങളും സാമൂഹിക അകലം പാലിക്കുന്നതിന് ബോധവൽക്കരണം നടത്തുന്നതിന് നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
 5. എല്ലാ ഡിവിഷനുകളും ഒരാഴ്ചക്കകം ജാഗ്രതാ സമിതി യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു.
 6. ആവശ്യമെങ്കിൽ ഡിസിസി കൾ പുനരാരംഭിക്കാൻ തീരുമാനിച്ചു.
 7. ക്വാറന്റയിൻ ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പിനും പോലീസിനും നിർദ്ദേശം നൽകി.

യോഗത്തിൽ മേയർ അഡ്വ. ടി ഒ മോഹനൻ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയർ കെ. ശബീന,
സ്ഥിരം സമിതി അധ്യക്ഷൻ മാരായ
അഡ്വ.മാർട്ടിൻ ജോർജ്,
ഷമീമ ടീച്ചർ,
അഡ്വ. പി ഇന്ദിര, ഷാഹിനാ മൊയ്തീൻ,
സിയാദ് തങ്ങൾ, കൗൺസിലർ മുസ്ലിഹ് മഠത്തിൽ,
സെക്രട്ടറി ഡി. സാജു,
ഡോ. രാജേഷ് ഒ.ടി, സി.സമീർ,
കെ.പി സദാനന്ദൻ, കിരൺ പി എ, രഞ്ജിനി എൻ,
തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് നടന്ന വ്യാപാരികളുടെ യോഗത്തിൽ കോർപ്പറേഷൻ തലത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് വ്യാപാരികളുടെ സഹായം അഭ്യർത്ഥിച്ചു.

സർക്കാറിന്റെ പുതിയ നിർദ്ദേശങ്ങൾ വ്യാപാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന യോഗത്തിൽ വ്യാപാരികൾ അറിയിച്ചു.
ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി ഇളവുകൾ അനുവദിക്കുന്നതിനും ഈ മേഖലയിലുള്ളവർക്ക് കൂടുതൽ വാക്സിനുകൾ അനുവദിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകളിൽ ആളുകളെ പ്രവേശിപ്പിക്കുന്ന തിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: