ഇനാറ മറിയത്തിനും വേണം 18 കോടി; കുരുന്നു ജീവന് വേണ്ടി കൈകോർക്കാം

കണ്ണൂര്‍: മാട്ടൂലിലെ മുഹമ്മദിനും, ചപ്പാരപ്പടവിലെ ഖാസിമിനും പിറകെ ജില്ലയില്‍ വീണ്ടും സ്‌പൈനല്‍ മസ്‌കുലര്‍ അട്രോപ്പി (എസ്.എം.എ) എന്ന അപൂര്‍വ ജനിതക രോഗബാധിതയായ ഒരു കുട്ടി കൂടി. മുഴപ്പിലങ്ങാട് കെട്ടനകത്തെ മുഹമ്മദ് റാഷിദ്-ഫാത്തിമ ഹിസാന ദമ്പതികളുടെ ഏഴുമാസം പ്രായമായ മകള്‍ ഇനാറ മറിയമാണ് ചികിത്സയില്‍ കഴിയുന്നത്. മുഹമ്മദിനും ഖാസിമിനും ആവശ്യമായ മരുന്നായ 18 കോടി വില വരുന്ന സോള്‍ജെസ്മ എന്ന മരുന്ന് തന്നെയാണ് ഇനാറ മോള്‍ക്കും വേണ്ടത്. ഡോക്ടര്‍മാരുടെ കണ്ടെത്തലിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ദിവസ കൂലിക്കാരനായ പിതാവും കുടുംബവും. ഇനാറ മോളുടെ ചികിത്സക്കായി ചികിത്സാ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത ചെയര്‍മാന്‍, എടക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി.ഹമീദ് മാസ്റ്റര്‍ ജനറല്‍ കണ്‍വീനര്‍, ഹാഷിം ബപ്പന്‍ ട്രഷറര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്. മാട്ടൂലിലെ മുഹമ്മദിന് ലഭിച്ച പോലെ കുഞ്ഞു കുഞ്ഞു സംഖ്യകളായി മലയാളിയുടെ നന്മ ഇനാറയെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ചികിത്സാ ഫണ്ട് ശേഖരണാര്‍ത്ഥം എസ്.ബി.ഐ കാടാച്ചിറ ശാഖയിലും, കേരള ഗ്രാമീണ്‍ ബാങ്ക് എടക്കാട് ശാഖയിലും ജോയിന്റ് സേവിങ്‌സ് അക്കൗണ്ട് തുറന്നിട്ടുണ്ട്.

Account Number: 40344199787, I.F.S.C: SBIN0071263, കേരളാ ഗ്രാമീണ്‍ ബാങ്ക് എടക്കാട് Account Number: 40502101030248, IFSC: KLGB0040502,

ഗൂഗിള്‍ പേ, 9744918645, 8590508864.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: