ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്ന മുഖ്യമന്ത്രിയുടെ നയത്തിൻ്റെ ഫലമാണ് കോവിഡ് പ്രതിരോധ രംഗത്ത് ലോക രാജ്യങ്ങൾക്ക് മുമ്പിൽ കേരളം നാണംകെട്ടതെന്ന്
അഡ്വ. അബ്ദുൽ കരീം ചേലേരി

കണ്ണൂർ: ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൻ്റെ താല്പര്യത്തിനനുസരിച്ച് ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്ന മുഖ്യമന്ത്രിയുടെ നയത്തിൻ്റെ ഫലമാണ് കോവിഡ് പ്രതിരോധ രംഗത്ത് ലോക രാജ്യങ്ങൾക്ക് മുമ്പിൽ കേരളം നാണംകെട്ട് നില്കേണ്ട സാഹചര്യമുണ്ടായതെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി.

കോവിഡ് വാക്സിനേഷനിലെ അശാസ്ത്രീയതക്കും രാഷ്ട്രീയ വിവേചനത്തിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മറ്റി ജില്ലാ ആശുപത്രിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അശാസ്ത്രീയമായ ലോക് ഡൗണും നിയന്ത്രണങ്ങളും പിൻവലിച്ചപ്പോൾ പോലും സാധാരണക്കാരെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചത്.ടെസ്റ്റുകളും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളും നിർബ്ബന്ധമാക്കുന്ന സർക്കാർ അത് സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ കുറ്റകരമായ അനാസ്ഥ കാണിക്കുകയും രാഷ്ട്രീയ വിവേചനം കാണിക്കുകയുമാണ്.ഇതിനെതിരെ ജനകീയ പ്രക്ഷോഭം ഉയർത്തി കൊണ്ടുവരാൻ മുസ്ലിം ലീഗ് മുൻകൈ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: