കണ്ണൂരിലെ നെയ്ത്തു ശാലയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രം കടത്തികൊണ്ടുപോയ രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: തലശേരി ധര്‍മ്മടം സ്വദേശിയായ ജീവനക്കാരൻ്റെ പരാതിയില്‍ നെയ്ത്തു ശാലയിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണം കവര്‍ന്ന മോഷ്ടാക്കളെ പൊലിസ്പിടികൂടി. സ്ഥാപനത്തിലെ ജീവനക്കാരനായ ധര്‍മ്മടം സ്വദേശി പ്രേമരാജന്റെ പരാതിയിലാണ് പോലിസ് കേസെടുത്ത് അന്വേഷണം നടത്തിയത് തളാപ്പ് എ.കെ.ജി ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന രാമനന്ദ് ഹാന്റ്‌ലും നെയ്ത്ത് ശാലയില്‍ നിന്നും നാല് ലക്ഷം രൂപ വിലമതിക്കുന്ന നെയ്ത്ത് ജക്കാഡ് മെഷീന്‍ കവര്‍ച്ച നടത്തി ഓട്ടോയില്‍ കടത്തികൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുഴാതി അത്താഴകുന്നിലെ പല്ലന്‍ നസീര്‍ എന്ന കെ.പി നസീര്‍(43), കോഴിക്കോട് കുറ്റ്യാടി പാലേരിയിലെ സി.കെ നദീര്‍(35) എന്നിവരെയാണ് ടൗണ്‍ സ്റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെനേതൃത്വത്തില്‍ പിടികൂടിയത്. തൊണ്ടിമുതല്‍ കടത്തികൊണ്ടുപോകാന്‍ ഉപയോഗിച്ച കെ.എല്‍ 13 എ.എം 4675 നമ്ബര്‍ ഗുഡ്‌സ് ഓട്ടോയും പോലിസ് കസ്റ്റഡിയിലെടുത്തു. നിരവധി മോഷണ കേസുകളിലെ പ്രതികളായ ഇരുവരും ടൗണില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നിരീക്ഷണത്തിനിടയിലാണ് മോഷ്ടാക്കള്‍ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും. എസ്.ഐ ബിജുപ്രകാശ്, എ.എസ്.ഐ മാരായ രഞ്ജിത്, മിഥുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: