വിദ്യാഭ്യാസ അവകാശ സമരം
എ ഇ ഒ ഓഫീസ് മാർച്ച്


പഴയങ്ങാടി : കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ മേഖലയോടുള്ള സർക്കാരിന്റെ അവഗണനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് കല്യാശ്ശേരി മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ മാടായി എ ഇ ഒ ഓഫീസിലേക്ക് മാർച്ച് നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട നിവേദനം എ ഇ ഓ വിന് കൈമാറുകയും ചെയ്തു. ഫ്രട്ടേണിറ്റി കണ്ണൂർ ജില്ലാ സമിതി അംഗം സൽമാൻ ഫാരിസ് മാർച്ച്‌ ഉൽഘടനം ചെയ്തു. വെൽഫെയർ പാർട്ടി കല്യാശ്ശേരി മണ്ഡലം സെക്രട്ടറി അബ്ദുൽ ജലീൽ, ഫ്രറ്റേർണിറ്റി മണ്ഡലം കൺവീനർ സൽമാൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: