വിസ്മയയുടെ മരണം, ഭർത്താവ് കിരൺ കുമാറിനെ പിരിച്ചുവിട്ട് സർക്കാർ

തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺകുമാറിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കൊല്ലം മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റിലെ ഉദ്യോഗസ്ഥനായിരുന്ന കിരൺകുമാറിനെ പിരിച്ചിവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. നേരത്തെ കിരൺകുമാറിനെ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനാലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. സ്ത്രീധനത്തെ ചൊല്ലിയുടെ പീഡനത്തെ തുടർന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് കേരളത്തിൽ ആദ്യമായിട്ടാണ്. അതിനുള്ള വകുപ്പുണ്ടെന്നും അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.

കിരൺകുമാറിന്റെ ഭാര്യയും നിലമേൽ സ്വദേശിയുമായ വിസ്മയയെ ശാസ്താംകോട്ടയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ത്രീപീഡനത്തെ തുടർന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാർ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: