നിർമാണ തൊഴിലാളിയുടെ ഫോണും പണവും എ ടി എം കാർഡും കവർന്ന പ്രതി അറസ്റ്റിൽ

കണ്ണപുരം: നിര്‍മ്മാണ തൊഴിലാളി ജോലിക്കിടെ ഊരിവച്ച ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും പണവും മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും കവര്‍ന്ന പ്രതി അറസ്റ്റില്‍. വളപട്ടണം മന്നയില്‍ മൂസാ ക്വാട്ടേര്‍സില്‍ താമസിക്കുന്ന മുഹമ്മദ് ഷിഹാസി(26)നെയാണ് ഇന്‍സ്‌പെക്ടര്‍ കെ.അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സതീശന്‍ അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ മൂന്നാം തീയതി രാവിലെ 11.30ഓടെയാണ് സംഭവം. കണ്ണപുരത്തെ ഒരു വീട്ടില്‍ ജോലിക്കെത്തിയ നിര്‍മ്മാണ തൊഴിലാളി തമിഴ്‌നാട് കള്ളക്കുറുശി സ്വദേശിയും കണ്ണപുരം പാലത്തിന് സമീപം അണ്ണന്‍ കോളനിയില്‍ താമസക്കാരനുമായ അനന്തന്റെ മകന്‍ എ.ജിത്തു(23)വിന്റെ 10,500 രൂപയും മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡുമാണ് മോഷണം പോയത്. തുടര്‍ന്ന് കണ്ണപുരം പോലിസില്‍ പരാതി നല്‍കി. കേസെടുത്ത പോലിസ് എസ്.ഐ വി.ആര്‍ വിനീഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ റയീസ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: