അസ്ഥികൂടം കണ്ടെത്തിയ സംഭവം അന്വേഷണം ഊർജിതമാക്കി

ശ്രീകണ്ഠാപുരം : കശുമാവിൻ തോട്ടത്തിൽ പഴകിയ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതം . ഇന്ന് ഫോറൻസിക് വിദ്ധരും വിരലടയാള വിദ്ധരും സ്ഥല ത്തത്തി . ഇന്നലെ വൈകുന്നേരത്തോടെയാണ് നെടുങ്ങോത്തെ സണ്ണി യെന്നയാളുടെ പറമ്പിൽ ആടു മേയ്ക്കാനെത്തിയ യുവാവ് ദ്രവിച്ച മൃതദേഹ അസ്ഥികൂടം കണ്ടെത്തിയത് . തുടർന്ന് പോലീസിൽ വിവര മറിയിക്കുകയായിരുന്നു കേസെടുത്ത പോലീസ് എസ്.ഐ. സുബീഷ് മോന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി . കഴിഞ്ഞ മാസം കാണാതായ ഓട്ടോ ഡ്രൈവർ കുഞ്ഞുമോൻ എന്ന ഉണ്ണിയുടെ മൃതദേഹമാണോയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പോലീസ് പരിശോധന നടത്തിവരികയാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: