കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് യുവാവിനെ വെട്ടി പരിക്കേല്പിച്ചു. മോതിരവിരൽ അറ്റുപോയി. പ്രതിക്കെതി നരഹത്യക്ക് കേസ്.

പയ്യന്നൂർ. കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് യുവാവിനെ കത്തി വാൾ കൊണ്ട് വെട്ടി പരിക്കേല്പിച്ചു. മോതിരവിരൽ അറ്റുപോയി. വലത് ചുമലിനും ഇടത് കൈക്കും തുടക്കും വെട്ടേറ്റു. സാരമായിപരിക്കേറ്റ കവ്വായിയിലെ ഇടച്ചേരിയൻ സന്തോഷി (42) നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കവ്വായിയിലെ അനൂപിനെതിരെ പയ്യന്നൂർ പോലീസ് നരഹത്യ ക്ക് കേസെടുത്തു. മോതിരവിരൽ അറ്റുപോയതിനാൽ നരഹത്യക്ക് പുറമേ ഐ.പി.സി. 326 വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. ഇതുപ്രകാരം പ്രതിക്ക് പത്ത് വർഷം വരെ ശിക്ഷ ലഭിക്കാം. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതിയായ അനൂപ് കടം വാങ്ങിയ 250 രൂപ തിരിച്ചു ചോദിച്ചതിന് കത്തി വാൾ കൊണ്ട് സന്തോഷിനെ വെട്ടി പരിക്കേല്പിക്കുകയായിരുന്നു. സാരമായി വെട്ടേറ്റ സന്തോഷിനെ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിൽ കഴിയുന്ന സന്തോഷിന്റെ മൊഴിയെടുത്ത പോലീസ് നരഹത്യക്ക് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തെ തുടർന്ന് പ്രതി ഒളിവിൽ പോയി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: