” താരക പ്പെണ്ണാലെ ” ….. തമ്പുരാനെത്തിടും …
ഇനി പാടാൻ ബാനർജിയില്ല.

ശാസ്താംകോട്ട:- നാടൻ പാട്ടിന്ന് പുതിയ രൂപവും ഭാവവും കൊടുത്ത് , അദ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പച്ചയായ ജീവിതം നാടൻ ശീലുകളാൽ ഈണം തീർത്ത ശാസ്താംകോട്ട ക്കാരൻ പി. എസ് ബാനർജി (41) ഇനിയില്ല. “താരക പ്പെണ്ണാലെ …. കതിരാടും മിഴിയാളെ ….. തമ്പുരാനെത്തിടും …..
തക, തക, തിന്തക , എന്ന നാടൻ പാട്ട് പാടി കേരളക്കരയാകെ കുളിർ മ കൊള്ളിച്ച പി. എസ് ഇന്ന് പുലർച്ചെയാണ് മരണത്തിന്ന് കീഴടങ്ങിയത്. കഴിഞ്ഞ ജൂലൈ മാസം കോവി ഡ് ബാധിക്കുകയും, പിന്നീട് നെഗറ്റീവ് ആവുകയും തുടർന്ന് കടുത്ത ന്യൂമോണിയ രോഗബാധിതനാവുകയുമാണ് ചെയതത്. നാടൻ പാട്ട് ഗായകൻ എന്നതിലുപരി മികച്ച ചിത്രകാരനും, കാർട്ടൂണിസ്റ്റും, കാരികേച്ചറുകാരനുമാണ് , പ്രശസ്തരായ പലരുടേയും കാർട്ടൂണുകൾ, കാരീ കേച്ചറുകൾ വരച്ച് പ്രശസ്തി നേടി, നിരവധി പുരസ്ക്കാരങ്ങളും ബാനർജിയെ തേടിയെത്തിയിരുന്നു.
ലോക് ഡൗൺ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ വഴി ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുത്തതും ബാനർജി പാടിയ , ” താരക പ്പെണ്ണാലെ, കൊച്ചിക്കാരത്തി, എന്നീ പാട്ടുകളായിരുന്നു. നാടൻ കലാകാരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് ” കനൽ ” എന്ന മ്യൂസിക് ബാന്റിന്നും തുടക്കമിട്ടിരുന്നു. പല വേദികളിലും അദ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വിയർപ്പിന്റെ രുക്ഷഗന്ധമുള്ള തനി നാടൻ പാട്ടുകൾ പാടി മലയാളികളെ വീണ്ടും , വീണ്ടും , താരക പ്പെണ്ണാലെ എന്ന മനോഹര ഗാനങ്ങൾ സമ്മാനിച്ച പ്രിയ കലാകാരന് കലാകൈരളി യുടെ പ്രണാമം.
ഇന്ന് ഉച്ചക്ക് 12 മണിക്ക് ശാസ്താംകോട്ടയിലെ വീട്ട് വളപ്പിൽ ശവസംസ്കാരം നടത്തും.

🖋️ :- ജലീൽ ചക്കാലക്കൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: