അങ്കണവാടി ജീവനക്കാരോടുള്ള സമീപനം പ്രതിഷേധാർഹം

ഇ​രി​ട്ടി: അ​നീ​മി​യ നി​ർ​മാ​ർ​ജ​ന​വും ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ന​ട​ത്തു​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ സി​വി​ൽ സ​പ്ലൈ​സ് ഡി​പ്പോ​ക​ളി​ൽ പോ​യി 85 ല​ക്ഷ​ത്തോ​ളം പാ​ക്കി​ങ് തു​ണി​സ​ഞ്ചി​ക​ളി​ൽ സീ​ൽ പ​തി​ക്കു​ന്ന ജോ​ലി ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ അ​ങ്ക​ണ​വാ​ടി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി)​ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി. 
ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ്‌ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രെ നി​യോ​ഗി​ക്കു​ന്നു എ​ന്നു​ള്ള​തും ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രെ​ല്ലാം സ്ത്രീ​ക​ളും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യി​ൽ ഉ​ള്ള​വ​രും ആ​യ​തു​കൊ​ണ്ട് അ​വ​രെ​ക്കൊ​ണ്ട് എ​ന്ത് ജോ​ലി​യും എ​ങ്ങ​നെ​യും ചെ​യ്യി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ഈ ​നി​ർ​ദേ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും ട്രേ​ഡ്‌ യൂ​ണി​യ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​ത്ത​രം വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. വി​ജ​യ​ൻ, രേ​ഖ ജേ​ക്ക​ബ്, ആ​ർ. പ്ര​മീ​ള, ശ്യാ​മ​ള കെ.​വി., ലി​സ​മ്മ വ​ർ​ഗീ​സ്, ഭാ​നു​മ​തി .കെ, ​പ്ര​സീ​ത സി., ​റ​ഹി​യാ​ന​ത്ത് ,അ​ച്ചാ​മ്മ പോ​ൾ, സ്മി​ത, ഷി​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: