കൊവിഡ്: ജില്ലയില്‍ 10 പേര്‍ക്കു കൂടി രോഗമുക്തി

9 / 100

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 10 പേര്‍ കൂടി ഇന്ന്  (ആഗസ്ത് 6) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1159 ആയി. ബാക്കി 403 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറ്റിയാട്ടൂര്‍ സ്വദേശി 47കാരന്‍, മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാല് ഡിഎസ് സി ഉദ്യോഗസ്ഥര്‍, പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികില്‍സയിലായിരുന്ന ചൊക്ലി സ്വദേശികളായ 24കാരി, 46കാരി, 53കാരന്‍, 18കാരന്‍, കുറ്റിയാട്ടൂര്‍ സ്വദേശി 42കാരന്‍ എന്നിവരാണ് ഇന്ന്  രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: