തളിപ്പറമ്പിൽ നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗൺ

തളിപ്പറമ്പ: നാളെ(വെള്ളിയാഴ്ച) മുതൽ തളിപ്പറമ്പ് നഗരസഭ പരിധിയിൽ കടകൾ പൂർണമായും അടച്ചിടും. കോവിഡ് സമ്പർക്ക വ്യാപനം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനമായത്. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്. സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലോക്ക് ഡൗൺ തുടരും. തളിപ്പറമ്പിൽ പോലീസ് നിയന്ത്രണത്തിലായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: