കണ്ണൂർ ജില്ലയില്‍ 33 പേര്‍ക്ക് കൂടി കൊവിഡ്; 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 33 പേര്‍ക്ക് ഇന്ന് (ആഗസ്ത് 6) കൊവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 14 പേര്‍ക്കും ഡിഎസ്സിയിലെ ഒരു ഡോക്ടര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി.
കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ ഒന്നിന് അബൂദാബിയില്‍ നിന്നെത്തിയ രാമന്തളി സ്വദേശി 58കാരി,  
ബെംഗളൂരുവില്‍ നിന്ന് ജൂലൈ 13ന് എത്തിയ ഇരിട്ടി സ്വദേശി 32കാരന്‍, 25ന് എത്തിയ പാനൂര്‍ സ്വദേശികളായ ഏഴ് വയസ്സുകാരന്‍, 15കാരന്‍, 39കാരി, 28ന് എത്തിയ പാനൂര്‍ സ്വദേശി 35കാരി, 29ന് എത്തിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 49കാരന്‍, ചിറ്റാരിപ്പറമ്പ സ്വദേശികളായ 22കാരി, 52കാരന്‍, ആഗസ്ത് 3ന് എത്തിയ കുന്നോത്തുപറമ്പ സ്വദേശി 44കാരന്‍, ആഗസ്ത് 2ന് 6 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ എത്തിയ കുന്നോത്തുപറമ്പ് സ്വദേശി 49കാരന്‍, ജൂലൈ 23ന് പഞ്ചാബില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിയ അയ്യന്‍കുന്ന് സ്വദേശി 29കാരന്‍, ആഗസ്ത് 2ന് കര്‍ണാടകയില്‍ നിന്ന് എത്തിയ അയ്യന്‍കുന്ന് സ്വദേശി 52കാരന്‍, 4ന് എത്തിയ ഗുണ്ടല്‍പേട്ടയില്‍ നിന്ന് എത്തിയ മാങ്ങാട്ടിടം സ്വദേശി 54കാരന്‍, ജൂലൈ 29ന് ശ്രീനഗറില്‍ നിന്ന് ഡല്‍ഹി വഴി എഐ 425 വിമാനത്തില്‍ കണ്ണൂരിലെത്തിയ ചെറുതാഴം സ്വദേശി 28കാരന്‍ എന്നിവരാണ് പുറത്തു നിന്നെത്തിയവര്‍.
മാട്ടൂല്‍ സ്വദേശികളായ 35കാരി, 68കാരന്‍, കൂത്തുപറമ്പ സ്വദേശി 11 വയസ്സുകാരന്‍, പയ്യന്നൂര്‍ സ്വദേശി 35കാരന്‍, കോടിയേരി സ്വദേശി രണ്ടുവയസ്സുകാരി, താഴെ ചൊവ്വ സ്വദേശി 54കാരന്‍, പാനൂര്‍ സ്വദേശികളായ 54കാരായ രണ്ടുപേര്‍, പരിയാരം സ്വദേശി 37കാരന്‍, മയ്യില്‍ സ്വദേശി 45കാരന്‍, പടിയൂര്‍ സ്വദേശി 56കാരന്‍, ചാലാട് സ്വദേശി 24കാരന്‍, പെരിങ്ങോം സ്വദേശി മൂന്നു വയസ്സുകാരന്‍, മാട്ടൂല്‍ സ്വദേശികളായ 26കാരന്‍, ആറു വയസ്സുകാരന്‍, പട്ടുവം സ്വദേശി 31കാരി, തളിപ്പറമ്പ സ്വദേശി 36കാരന്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കോഴിക്കോട് സ്വദേശിയായ (ഇപ്പോള്‍ കണ്ണൂരില്‍ താമസം) മിലിറ്ററി ആശുപത്രിയിലെ ഡോക്ടര്‍ 35കാരനാണ് ഡിഎസ് സി ക്ലസ്റ്ററില്‍ നിന്ന് പുതുതായി കൊവിഡ് പോസിറ്റീവായത്. 
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1570 ആയി. 
ഇതില്‍ 1159 പേര്‍ രോഗ മുക്തി നേടി. 
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9721 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 75 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 152 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 6 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 20 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 88 പേരും ഹോം ഐസൊലേഷനില്‍ മൂന്ന് പേരും  വീടുകളില്‍ 9333 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 34477 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 33272 എണ്ണത്തിന്റെ ഫലം വന്നു. 1205 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: