കൊവിഡ് 19: സന്ദര്‍ശകരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം

കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും എത്തുന്ന സന്ദര്‍ശകരുടെ വിശദ വിവരങ്ങള്‍ കൊവിഡ്19 സ്റ്റേറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശം. നിര്‍ദേശങ്ങള്‍ ആഗസ്ത് ഏഴ് മുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് എല്ലാ ഓഫീസ്/സ്ഥാപന മേധാവികളും ഉറപ്പുവരുത്തണം. 
പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഫീസ് മേധാവി/സ്ഥാപന ഉടമ covid19jagratha.kerala.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പുതിയ യൂസര്‍ ഐഡി ഉണ്ടാക്കണം. ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ടാബില്‍ വിസിറ്റര്‍ രജിസ്റ്റര്‍ സര്‍വീസ് ക്ലിക്ക് ചെയ്ത് ഫോണ്‍ നമ്പര്‍, യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ നല്‍കി  ലോഗിന്‍ ചെയ്യണം.  ലോഗിനില്‍ ക്യൂആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥാപനത്തിന്റെ പ്രവേശന കവാടത്തില്‍ പതിക്കുകയും വേണം.
ഓഫീസില്‍/സ്ഥാപനത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ലഭിക്കുന്ന പേജില്‍ അവരുടെ വിവരങ്ങള്‍ ചേര്‍ക്കണം. മൊബൈല്‍ ഇല്ലാത്ത സന്ദര്‍ശകരാണെങ്കില്‍ അതത് ഓഫീസ്/ഷോപ്പ് അധികാരികള്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത് ന്യൂ എന്‍ട്രി ടാബ് ക്ലിക്ക് ചെയ്ത് സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടത്തണം. ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഓപ്പണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ രജിസ്ട്രേഷന്‍ ആരംഭിക്കുകയുള്ളൂ. വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് ശേഷം ക്ലോസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും വേണം. ഓഫീസ് മേധാവികള്‍/സ്ഥാപന ഉടമകള്‍ക്ക് സന്ദര്‍ശകരുടെ വിവരങ്ങള്‍ പോര്‍ട്ടലിലൂടെ കാണാവുന്നതാണ. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സജ്ജീകരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: