കാലവര്‍ഷം; അടിയന്തര ഘട്ടമുണ്ടായാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം

8 / 100 SEO Score

ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ജില്ലാ കണ്‍ട്രോണ്‍ റൂം മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 0497 2700645, 9446682300 എന്നീ നമ്പറുകളിലോ 1077 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. സ്വകാര്യ വ്യക്തികള്‍ അവരുടെ ഭൂമിയില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണെന്നും ഇതിനെ തുടര്‍ന്നുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അവരവര്‍ ഉത്തരവാദികളായിരിക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: