ടി വി സുരേന്ദ്രനെ അനുസ്മരിച്ചു.

കൂത്തുപറമ്പ് : പ്രമുഖ ഗാന്ധിയനും കണ്ണൂർ മഹാത്മാ മന്ദിരം ജനറൽ സെക്രട്ടറിയും സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റുമായിരുന്ന ടി വി സുരേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനം ഗാന്ധി യുവ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീൽ ഇഞ്ചിക്കൽ, സനോജ് നെല്യാടൻ, കെ സഞ്ജയ്‌, എം സാരംഗ്, റഫീഖ് പാണപ്പുഴ, സിതിൻ വേണുഗോപാൽ പി ലെനീഷ്, കെ അജയഘോഷ് സംസാരിച്ചു.

ടി വി സുരേന്ദ്രന്റെ സ്മരണയ്ക്കായി ഗാന്ധി യുവ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച ഗാന്ധിയൻ പ്രവർത്തകർക്ക് ഈ വർഷം മുതൽ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം നൽകാനും യോഗം തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: