ആർമി റിക്രൂട്ട്മെന്റിന് വേണ്ടിയുള്ള സൗജന്യ പരിശീലനം

മയ്യിൽ: മയ്യിൽ ജനമൈത്രി പോലീസിന്റെയും എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആർമി റിക്രൂട്ട്മെന്റിന് വേണ്ടിയുള്ള സൗജന്യ പരിശീലനം 2019 ആഗസ്ത് 7 മുതൽ 27 വരെ മയ്യിൽ lMNS ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുന്നു. പ്രസ്തുത പരിശീലനത്തിൽ താൽപര്യമുള്ള 17 നും 23 നും മദ്ധ്യേ പ്രായമുള്ള മുഴുവൻ യുവാക്കൾക്കും പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ളവർ മയ്യിൽ പോലീസ് സ്റ്റേഷനിലോ 9400436109, 9747305771 എന്നീ ഫോൺ നമ്പറിലോ ബന്ധപ്പെടുക.
പ്രസ്തുത പരിപാടി 7.8.19 ന് വൈകു: 4 മണിക്ക് ബഹു: കണ്ണൂർ DYSP പി.പി.സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: