സാഹോദര്യവും നൈതികതയും രാഷ്ട്രീയ മുദ്രാവാക്യങ്ങളായി വികസിപ്പിക്കണം: ഷംസീർ ഇബ്രാഹിം

ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡൻറ് ഷംസീർ ഇബ്രാഹീം ബ്രണ്ണൻ കോളേജ് ഫസ്റ്റ് ഇയർ വിദ്യാർത്ഥി ഷെബിന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു… …

അക്രമവും ഹിംസയും രാഷ്ട്രീയ പ്രവർത്തനങ്ങളുടെ അനിവാര്യതയായി രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും സ്വാഭാവികവത്കരിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹിം പറഞ്ഞു. ‘ അക്രമ രാഷ്ട്രീയത്തോട് വിസമ്മതിക്കുക, നവ ജനാധിപത്യ കാമ്പസുകൾ സൃഷ്ടിക്കുക’ എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തുന്ന മെംബെർഷിപ് കാമ്പയ്നിന്റെ ഭാഗമായി ബ്രണൻ കോളേജിൽ നടന്ന കണ്ണൂർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. *ഹിംസയുടെ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ സാഹോദര്യവും നൈതികതയും* രാഷ്ട്രീയ മുദ്രാവാക്യങ്ങളായി വികസിച്ചു വരേണ്ടതുണ്ട്. വൈവിധ്യങ്ങളുടെ സഹവർത്തിത്വവും സഹിഷ്ണുതയും രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഉള്ളടക്കമായി മാറുമ്പോൾ മാത്രമേ കാമ്പസുകളിൽ ജനാധിപത്യം പൂർണാർഥത്തിൽ സ്ഥാപിതമാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

കാമ്പസിൽ സംസ്ഥാന ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ശെബിൻ മെംബെർഷിപ് ഏറ്റു വാങ്ങി.

ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ല സെക്രട്ടറിയേറ്റംഗം ഫർസീന അധ്യക്ഷത വഹിച്ചു. ബ്രണൻ യൂണിറ്റ് പ്രസിഡന്റ് ഹന്ന സെറോഷ് സ്വാഗതവും

യൂണിറ്റ് സെക്രട്ടറി ഫറാഷ്

നന്ദിയും പറഞ്ഞു. സ്നേഹ കുഞ്ഞബു, മുർതസ ശമീം, സുമയ്യ, ഫാത്തിമ എന്നിവർ നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: