വരുന്നു; പ്രവാസികൾക്ക‌് വീടും പെൻഷനും

പ്രവാസികള്‍ക്കായി പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. വീട‌് വെയ്ക്കാന്‍ സഹായം നല്‍കുന്ന പ്രവാസി പ്രൊട്ടക‌്ഷന്‍ ഹൗസിങ‌് വില്ലേജ‌്, അയ്യായിരം രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ പെന്‍ഷന്‍ നല്‍കുന്ന ഡിവിഡന്‍റ് പെന്‍ഷന്‍ പദ്ധതി, പ്രവാസത്തെക്കുറിച്ച‌് പഠിക്കാന്‍ അന്താരാഷ‌്ട്ര പഠന കേന്ദ്രം തുടങ്ങി നിരവധി പദ്ധതികളാണ‌് ഒരുങ്ങുന്നത‌്.ഇവയെല്ലാം അംഗീകാരത്തിനായി പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ‌് സര്‍ക്കാരിന‌് സമര്‍പ്പിച്ചു. നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മാസങ്ങള്‍ക്കകം പദ്ധതികള്‍ നടപ്പാകുമെന്നും ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ‌് പറഞ്ഞു. പ്രവാസി പ്രൊട്ടക‌്ഷന്‍ ഹൗസിങ‌് വില്ലേജ‌് പദ്ധതിയില്‍ വീട‌് വെക്കാന്‍ സ്ഥലം വാങ്ങാനുള്ള തുകയുടെ 50 ശതമാനം വായ‌്പ നല്‍കും. ഇതിനുള്ള സംവിധാനം ബോര്‍ഡ‌് ക്രമീകരിക്കും. ഹൗസിങ‌് വില്ലേജ‌് ഒരുക്കാന്‍ ബോര്‍ഡ‌് കണ്ടെത്തുന്ന സ്ഥലത്ത‌് അഞ്ച‌് മുതല്‍ 10 സെന്‍റ് വരെയാണ‌് വീ‌ട‌് നിര്‍മാണത്തിന‌് നല്‍കു‌ക. 1,200 മുതല്‍ 2,500 ചതുരശ്ര അടി വിസ‌്തീര്‍ണമുള്ള വീടുകള്‍ ഇവിടെ ഒരുക്കാം.പെന്‍ഷന്‍ തുക ഉയര്‍ത്താനും തീരുമാനമെടുത്തിട്ടുണ്ട‌്. ഡിവിഡന്‍റ് പെന്‍ഷന്‍ പദ്ധതിയാണ‌് മറ്റൊരു പ്രധാന ആകര്‍ഷണം. ഇതനുസരിച്ച‌് പ്രവാസികള്‍ക്ക‌് അഞ്ച‌് ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ പദ്ധതിയില്‍ നിക്ഷേപിക്കാം. മൂന്ന‌് വര്‍ഷം കഴിയുമ്പോള്‍ ഡിവിഡന്‍റ് പെന്‍ഷനായി മാസം അയ്യായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ലഭിക്കും. സര്‍ക്കാരില്‍ സമര്‍പ്പിച്ച ഈ പദ്ധതി രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം നടപ്പാകും. കിഫ‌്ബിയും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡും ചേര്‍ന്നാണ‌് നടപ്പാക്കുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: