അഴീക്കോട് മൂന്നുനിരത്തിൽ ജനവാസ മേഖലകളിൽ വെള്ളം കയറി; 13 വീടുകളിൽ നിന്നായി 57 പേരെ മാറ്റി പാർപ്പിച്ചു


അഴീക്കോട് മേഖലയിൽ പെയ്ത ശക്തമായ മഴയിൽ മൂന്ന്നിരത്ത് പ്രദേശം മുതൽ അഴീക്കൽ വരെ നിരവധി പ്രദേശത്ത് വെള്ളം കയറി. നിരവധി പേരെ മാറ്റി പാർപ്പിച്ചു. അഴീക്കോട് നിരവധി വീടുകൾ ഭാഗിക മായി തകർന്നു.
വളപട്ടണം പുഴയുടെ തീരപ്രദേശത്ത് വെള്ളം കര കവിഞ്ഞൊഴുക്കുന്നു. ഓലാടത്താഴെ,ഉപ്പായിച്ചാൽ ജനവാസ മേഖലകളിൽ വെള്ളം കയറിയതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫയർഫോഴ്സ് നിലയത്തിൽ ലഭിച്ച സന്ദേശപ്രകാരം രണ്ട് യൂണിറ്റും പ്രവർത്തകർ, നാട്ടുകാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി രണ്ടു മണിക്കൂർ നേരം പ്രവർത്തിച്ചതിന്റെ ഫലമായി സാഹസികമായി തന്നെ നാട്ടുകാരുടെ കൂടി സഹകരണത്തോടെ 13 വീടുകളിൽ നിന്ന് 57 പേരെ ഹിദായത്തുൽ സിബിയാൻ ഹയർസെക്കൻഡറി മദ്രസയിലും ചിലരുടെ ബന്ധുവീടുകളിലും സുരക്ഷിതമായി മാറ്റി പാർപ്പിച്ചു.