ബസ് അപകടം ഡ്രൈവർ അറസ്റ്റിൽ.

തളിപ്പറമ്പ്: ദേശീയപാതയിൽ ബക്കളം കുറ്റിക്കോലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരി മരണപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കാനിടയാക്കുകയും ചെയ്ത സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

കാസർകോട് വെള്ളരിക്കുണ്ട് മങ്കയം സ്വദേശിയും കാഞ്ഞങ്ങാട്പടന്നക്കാട് താമസക്കാരനുമായ എളവുങ്കൽ ഷിജോ ജോയിയെ (32)യാണ് എസ്.ഐ.പി.സി സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു ഇക്കഴിഞ്ഞ
ജൂൺ 29 ന് വൈകുന്നേരത്തോടെകണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആസ്റ്റര്‍ കണ്ണൂർമിംസ് ആശുപത്രി നഴ്‌സായ ശ്രീകണ്ഠാപുരം സ്വദേശിനിജോബിയ ജോസഫ് (28) മരിച്ചത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിൽ ബസ് നിയന്ത്രണം വിട്ട് മറിയുക മായിരുന്നു.

അമിത വേഗതയിലെത്തിയ ബസ് ഓട്ടോറിക്ഷയെ മറിയുന്നതിന്റെയും അപകടം സംഭവിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സര്‍വീസ് സ്റ്റേഷന്റെ സി.സി.ടി.വിയില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബസിനുള്ളില്‍ അകപ്പെട്ട യാത്രക്കാരി ജോബിയ ജോസഫിനെ അഗ്‌നിശമന സേനയെത്തി അര മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: