വീട്ടില്‍ കയറി യുവതിയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റിൽ.
പയ്യന്നൂര്‍:വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ .രാമന്തളി എട്ടിക്കുളം മൊട്ടക്കുന്നിലെ 36 കാരിയുടെപരാതിയിലാണ് കക്കംപാറയിലെ റിയേ ഷിനെ (34) എസ്.ഐ.പി. വിജേഷും സംഘവും അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം
5.30 മണിയോടെയാണ് സംഭവം .മൊബെൽ ഫോണുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ മുറിയിലെ ഫർണിച്ചർ തകര്‍ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് കൈപിടിച്ച് വലിച്ച ശേഷം തലയ്ക്ക് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.