കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവീകരണ പ്രവർത്തികളുടെ സമർപ്പണവും തിരുനാൾ പിറന്നാളാഘോഷവും ജൂലൈ 4 മുതൽ 6 വരെ


കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ – ശിവക്ഷേത്രത്തിൽ നടത്തിയ ഒന്നാം ഘട്ട നവീകരണ പ്രവർത്തികളുടെ സമർപ്പണ ചടങ്ങുകളും തിരുനാൾ പിറന്നാൾ ആഘോഷവും തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ക്ഷേത്രം തന്ത്രി കുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കും. തിങ്കളാഴ്ച വിശേഷാൽ ശുദ്ധിക്രിയകളും പൂജകളും ചൊവ്വാഴ്ച രാവിലെ മുതൽ ചതു: ശുദ്ധി, ധാര, നവകം, പഞ്ചഗവ്യം, പഞ്ചകം തുടങ്ങിയ ബിംബ ശുദ്ധി ക്രിയകൾ തുടർന്ന് ഉച്ച: പൂജ, ശിവക്ഷേത്രത്തിൽ ശ്രീഭൂതബലി എന്നിവ നടന്നു. തിരുനാൾ പിറന്നാൾ ദിനമായ നാളെ ബുധനാഴ്ച രാവിലെ 5.30ന് ഗണപതി ഹോമം, തുടർന്ന് ഉഷഃപൂജ, ശാസ്താ ക്ഷേത്രത്തിൽ വലിയ ബലിക്കല്ലിൻ്റെ പ്രതിഷ്ഠ ,ശ്രീഭൂതബലി, ഉച്ച: പൂജ തുടർന്ന് വടക്കേ കാവിൽ ശുദ്ധി, പൂജ എന്നിവ നടക്കും.രാവിലെ 11ന് ക്ഷേത്രക്കുളത്തെ ക്കുറിച്ച് ദേവഹിതം അറിയുന്നതിലേക്കായി കരിങ്കയം വിജയൻ ജോത്സ്യരുടെ കാർമികത്വത്തിൽ ദേവപ്രശ്നം ഉണ്ടായിരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: