മാട്ടൂലിലെ മുഹമ്മദിന്റെ ആദ്യഘട്ട ചികിത്സാ പരിശോധന ജൂലൈ എട്ടിന് നടത്തും

മാട്ടൂൽ: അത്യപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോപ്പി രോഗം ബാധിച്ച മാട്ടൂൽ സ്വദേശി മുഹമ്മദിന്റെ പ്രാഥമിക മെഡിക്കല്‍ പരിശോധന ജൂലൈ എട്ടിന് നടത്തും. മുഹമ്മദിന്റെ ചികിത്സക്ക് നേതൃത്വം നൽകുന്ന കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുമായുളള കൂടിക്കാഴ്ചയിലാണ് പ്രാഥമിക പരിശോധന നടത്താനുളള തിയ്യതി തീരുമാനിച്ചത്.
ചികിത്സക്ക് ആവശ്യമായി വേണ്ടി വരുന്ന 18 കോടി രൂപ സുമനസ്സുകളുടെ സഹായത്തോടെ സമാഹരിച്ചിരുന്നു.
ആസ്റ്റർ മിംസ് ക്ലസ്റ്റര്‍ സി.ഇ.ഒ ഡോ.ഫർഹാൻ യാസീൻ, പീഡിയാട്രിക് തലവന്‍ ഡോ. സുരേഷ് കുമാര്‍.ഇ.കെ, പീഡിയാട്രിക് ന്യൂറോളജി സ്പഷലിസ്റ്റ് സ്മിലു മോഹൻലാൽ, ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഡോ.നൗഫൽ ഷരീഫ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ എബ്രഹാം മാമ്മന്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സമിതി ഭാരവാഹികളായ കെ.വി.അലി ഹാജി ഹാജി, ഫാരിഷ ടീച്ചർ, നസീർ.ബി.മാട്ടൂൽ,
ഗഫൂർ പി.പി, ഇബ്രാഹിം കുട്ടി മാഷ്, കെ.വി.കെ. റാഷിദ് എന്നിവരോടൊപ്പമാണ് മെഡിക്കല്‍ ടീം അംഗങ്ങളെ കണ്ടത്.

ജൂലൈ എട്ടിന് മുഹമ്മദിനെ
എ.എ.വി 9 പരിശോധനക്ക് വിധേയനാക്കും. റിപ്പോര്‍ട്ട്
നെതർലാന്‍റിലുളള ലാബിലേക്ക് അയക്കും.
രണ്ടാം ഘട്ട ചികിത്സ ഉടന്‍ ആരംഭിക്കാനാകുമെന്ന് മിംസ് മെഡിക്കല്‍ ടീംസ് വ്യക്തമാക്കി.
അതോടൊപ്പം മുഹമ്മദിന്റെ സഹോദരി അഫ്റയുടെ തുടര്‍ ചികിത്സാ സാധ്യതകളും മെഡിക്കല്‍ ടീമുമായി ചര്‍ച്ച ചെയ്തു.

ചികിത്സാ ചിലവിനുളള തുകയുടെ ജിഎസ്ടി ഒഴിവാക്കി കിട്ടുന്നതിന് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് വരികയാണെന്ന് ചികിൽസാ കമ്മിറ്റി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: