അർജുനെ ഏഴുദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസ് അപേക്ഷ കോടതി തള്ളി; നഗ്നനാക്കി മർദിച്ചെന്ന് അർജുൻ കോടതിയിൽ

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് എതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ്. അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കൂടുതല്‍ അന്വേഷണം വേണം. ടിപി വധക്കേസ് പ്രതികളായ കൊടിസുനിയും, മുഹമ്മദ് ഷാഫിയുമാണ് അര്‍ജുന്‍ ആയങ്കിയെ സംരക്ഷിക്കുന്നത്. കേസില്‍ അറസ്റ്റിലായ മറ്റുള്ളവവരുടെ മൊഴിയില്‍ അര്‍ജുന്‍ ആയങ്കിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്.

ഭാര്യ അമല ഉള്‍പ്പെടെയുവര്‍ നല്‍കിയ മൊഴിയും അര്‍ജുന്‍ എതിരാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഭാര്യയുടെ വീട്ടില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നു എന്നാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഇതിന് വിരുദ്ധമാണ് ഭാര്യ അമല നല്‍കിയ മൊഴി. ഇത്തരത്തില്‍ ഒരു സാമ്പത്തിക സഹായവും നല്‍കിട്ടില്ലെന്നാണ് അമലയുടെ പ്രതികരണം എന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. കാര്‍ വാങ്ങാന്‍ ഭാര്യയുടെ അമ്മ പണം നല്‍കിയെന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇത്തരമൊരു പണ ഇടപാട് നടന്നിട്ടില്ലെന്ന് ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചു ജയിലിൽ കഴിയുന്ന കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘം സ്വർണക്കടത്തിനു നേതൃത്വം നൽകിയെന്ന ഗുരുതര വെളിപ്പെടുത്തളാണ് കസ്റ്റംസ് കോടതിയിൽ നടത്തിയത്. അർജുൻ ആയങ്കിയുടെ കസ്റ്റഡി നീറ്റികിട്ടാനുള്ള അപേക്ഷയിലാണ് വെളിപ്പെടുത്തൽ. സി.പി.എമ്മി പേര് നേരിട്ട് സൂചിപ്പിക്കാത്ത അന്വേഷണസംഘം ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി സമൂഹമാധ്യമങ്ങളിൽ അവതരിച്ചാണ് കള്ളക്കടത്ത് സംഘം യുവാക്കളെ ആകർഷിച്ചതെന്ന് വ്യക്തമാക്കുന്നു. ഇവർക്കൊപ്പം ചേർന്ന യുവാക്കളെ ക്വാട്ടേഷനും ഗുണ്ടായിസവുമടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. ഇതിൽ നിന്ന് ലഭിക്കുന്ന പണമായിരുന്നു സ്വർണ്ണക്കടത്തിന് ഉപയോഗിച്ചതെന്നും കസ്റ്റംസ് വെളിപ്പെടുത്തുന്നു. ഭാര്യ അമലയുടേതടക്കം മൊഴികൾ എല്ലാം അർജുൻ ആയങ്കിക്ക് എതിരാണ്. കേസിലെ നിർണായക തെളിവായ ഫോൺ എവിടെയെന്നതിൽ അർജുൻ ഒളിച്ചു കളി തുടരുകയാണ്.

മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി അർജുനെ കൂടുതൽ ചോദ്യം ചെയ്യണം എന്നും ഇതിനായി ഏഴു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ് കോടതിയെ ബോധിപ്പിച്ചു. എന്നാൽ ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസം കസ്റ്റംസ് ഉദ്യോഗസ്‌ഥർ തന്നെ നഗ്നനാക്കി മർദ്ദിച്ചതായി അർജുൻ കോടതിയിൽ പറഞ്ഞു. ഇത് കോടതി രേഖപ്പെടുത്തി. അർജുനെ കൂടുതൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി കസ്റ്റംസിന്റെ അപേക്ഷ തള്ളി. ചോദ്യം ചെയ്യലിനായിൽ ഷാഫിയോട് നാളെ ഹാജരാവനാണ് കസ്റ്റംസ് നിർദേശം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: