രണ്ടാം കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയ ആൾക്ക് വാക്സിൻ മാറിനൽകി , രണ്ടാം വാക്സിനെടുക്കണമെന്നറിയിപ്പും. സംഭവം വിവാദത്തിൽ


കൂത്തുപറമ്പ്: കോട്ടയം മലബാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. കോട്ടയം പൊയിൽ ചങ്കരൻ കണ്ടി എം.സുനിൽകുമാറിനാണ് ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞ മെയ് മാസം 17 നാണ് സുനിൽകുമാർ ആദ്യ വാക്സിൻ സ്വീകരിച്ചത്. കോവാക്സിനാണ് അന്ന് കുത്തിവച്ചത്. 28/6നായിരുന്നു രണ്ടാം ഡോസ് സ്വീകരിക്കേണ്ടിയിരുന്നത്. പി.എച്ച്.സി യിൽ നിന്നും അറിയിച്ചതിനെ തുടർന്ന് വാർഡ് മെമ്പറുടെ നിർദ്ദേശപ്രകാരമാണ് രണ്ടാം വാക്സിൻ സ്വീകരിക്കാൻ ജൂലൈ 3 ന് എത്തിയത്. പിന്നീട് പോർട്ടലിൽ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് കോവി ഷീൽഡാണ് കുത്തിവച്ചതെന്നറിഞ്ഞത്. അടുത്ത വാക്സിൻ സ്വീകരിക്കേണ്ട തീയതിയും പോർട്ടലിലുണ്ട്. വാക്സിൻ മാറ്റി നൽകുന്ന കാര്യം തന്നെ അറിയിച്ചില്ലെന്നും, ഇതേ തുടർന്ന് തനിക്കെന്തെങ്കിലും സംഭവിച്ചാൽ വാക്സിൻ നൽകിയ ആരോഗ്യ പ്രവർത്തകരും, മെഡിക്കൽ ഓഫീസരും, ജില്ലാ കലക്ടറും ഉത്തരവാദികളായിരിക്കുമെന്നും സുനിൽ കുമാർ ഉന്നത അധികാരികൾക്ക് നൽകിയ പരാതിയിൽ പറയുന്നു. സംഭവം ഇതിനോടകം വിവാദമായിട്ടുണ്ട്. മറ്റൊരാൾക്കും ഈ അനുഭവം ഉണ്ടാവാതിരിക്കാനാണ് തൻ്റെ പോരാട്ടമെന്നും സുനിൽ കുമാർ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: