കുട്ടിയെ കെട്ടിത്തൂക്കുമ്പോൾ കണ്ണ് തുറന്നു; അർജുന്റെ വെളിപ്പെടുത്തൽഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ നാട്ടുകാർ ഞെട്ടലോടെയാണ് ശ്രവിക്കുന്നത്. മൂന്ന് വയസ് മുതൽ പ്രതി അർജുൻ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്നാണ് കണ്ടെത്തൽ. കുഞ്ഞിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ കൊലപ്പെടുത്തിയ ശേഷംകൊലപാതകത്തിന് ശേഷവും ഇയാൾ സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു.

മൂന്ന് വർഷമായി കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്ന പ്രതി മിക്ക ദിവസങ്ങളിലും കുട്ടിയ്ക്ക് മിഠായി വാങ്ങിക്കൊടുത്തിരുന്നു. അർജുൻ അശ്ലീല ദൃശ്യങ്ങൾക്ക് അടിമയായിരുന്നെന്നും പോലീസ് കണ്ടെത്തി. 30ന് പകൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി അർജുൻ സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ചു മുറിയിൽ കയറി. കുട്ടിയുടെ സഹോദരൻ ഉൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്തുണ്ടായിരുന്നു.

ക്രൂരമായ പീഡനത്തിൽ പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. കുട്ടി മരിച്ചുവെന്ന് കരുതിയ പ്രതി മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ കുട്ടിയെ കെട്ടിത്തൂക്കി. അതിനിടെ കുട്ടി കണ്ണ് തുറന്നിരുന്നുവെന്നും ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. മരണം ഉറപ്പ് വരുത്തിയ ശേഷമാണ് മുറിയുടെ വാതിൽ കുറ്റിയിട്ട് ജനൽ വഴി രക്ഷപ്പെട്ടോടിയത്.

തുടർന്ന് സഹോദരൻ വന്നപ്പോഴാണ് കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും നിലവിളി കേട്ട് എത്തിയവരിൽ അർജുനുമുണ്ടായിരുന്നു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചു എന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. മരണ വീട്ടിൽ പന്തൽ കെട്ടുന്നതിന് പടുത വാങ്ങി കൊണ്ടു വന്ന അർജുൻ സംസ്‌കാര ചടങ്ങുകൾക്ക് ഇടയിലും ശേഷവും കുട്ടിയുടെ മരണത്തിൽ മനംനൊന്ത് കരഞ്ഞിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

മനസിൽ ഇത്തരം ക്രൂരതകൾ ഒളിപ്പിച്ചുവെച്ചാണ് നാട്ടിൽ ജനകീയ പരിവേഷത്തിൽ അർജുൻ വിലസിയത്. കുട്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിൽ നിന്നും എത്തിയവർക്ക് ഭക്ഷണം വിളമ്പാനും അർജുൻ മുന്നിലുണ്ടായിരുന്നു. സംസ്‌കാര ചടങ്ങിനിടെ അലമുറയിട്ട് കരയുകയുമുണ്ടായി. കുട്ടിയുടെ മരണത്തിൽ ദുരൂഹത കണ്ടെത്തിയ സാഹചര്യത്തിലാണ് ഇയാളെ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

1 thought on “കുട്ടിയെ കെട്ടിത്തൂക്കുമ്പോൾ കണ്ണ് തുറന്നു; അർജുന്റെ വെളിപ്പെടുത്തൽ

  1. Eeee Myrane Kollan ulla dhiriyam ulla pollice undo undagil ath onnu cheythu kanikkanam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: