പാനൂര്‍ മന്‍സൂര്‍ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ഒൻപത് പ്രതികളും സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍ :പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 9 പ്രതികളും സി.പി,​എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. മരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിനെ കുറ്റപത്രത്തിലെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഏഴാം പ്രതി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ജാബിറിനെ കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന കുറ്റപത്രത്തില്‍ പറയുന്നു.പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി വിക്രമന്റെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്.

സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ മന്‍സൂറിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തി. സ്‌ഫോടക വസ്തു നിര്‍മ്മിക്കാനായി ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പ്രതികളുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: