വളപട്ടണം സ്വദേശി ഒമാനിൽ നിര്യാതനായി


വളപട്ടണം:
വളപട്ടണം സ്വദേശി പാറമ്മൽ ഷാഹുൽ ഹമീദ്‌ (59) ഒമാനിലെ ബർക്കയിൽ നിര്യാതനായി. നാലാഴ്ചയോളമായി ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ്‌ സംബന്ധമായ ചികിൽസയിലായിരുന്നു. വർഷങ്ങളായി ബർക്കയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത്‌ വരുന്നു. പരേതരായ വി ഉസ്മാന്റെയും പാറമ്മൽ അസ്മയുടെയും മകനാണു. ഭാര്യ സൽമ, മക്കൾ: ഫിദ, ഹിബ. മരുമകൻ: ഇജാസ്‌. സഹോദരങ്ങൾ ആബിദ, അശ്രഫ്‌ (സൗദി), റഫീഖ്‌ (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: