പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

ചെറുവാഞ്ചേരി : ഗ്രാമീണ ബാങ്കിൽ പണമടക്കാനെത്തിയ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് 7.90 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേരെ കണ്ണവം പോലീസ് അറസ്റ്റു ചെയ്തു. ചെറുവാഞ്ചേരി പൂവ്വത്തൂർ വെങ്ങളം റോഡിലെ പവിത്രത്തിൽ ഇ. പ്രകാശൻ (27), നരവൂർ ദേവികാ നിവാസിൽ പി.കെ. അക്ഷയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു

കഴിഞ്ഞ 23-ന് വൈകീട്ടാണ് സംഭവം. പണമടങ്ങിയ ബാഗുമായി ബാങ്കിലേക്ക് കയറുന്നതിന് തൊട്ടു മുന്നേ ചെറുവാഞ്ചേരിയിലെ പെട്രോൾ പമ്പ് ജീവനക്കാരനായ കണ്ണവം സ്വദേശി കാഞ്ഞിരത്ത് സ്വരാജ് മോഹനെ കണ്ണിൽ മുളകുപൊടി വിതറി ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. പണം തട്ടിയെടുത്ത് സ്‌കൂട്ടറിലാണ് പ്രതികൾ രക്ഷപ്പെട്ടത്. ചെറുവാഞ്ചേരി പെട്രോൾ പമ്പിലെ മുൻ ജീവനക്കാരനാണ് പ്രകാശൻ. ഇയാളുടെ അടുത്ത ബന്ധുവാണ് കൂടെ അറസ്റ്റിലായ അക്ഷയ്. വ്യക്തമായി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. അന്വേഷണം വഴിതെറ്റിക്കാൻ കരിങ്കൽ ക്വാറി ഉടമകൂടിയായ പമ്പ് ഉടമക്ക് ‘ഇത് ഒരു തുടക്കം മാത്രം’ എന്ന് ഭീഷണിക്കത്ത് എഴുതി സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. കവർച്ച നടത്തിയശേഷം പാറേമ്മൽ പീടിക, വടക്കൻ മാക്കൂൽ വഴി വലിയവെളിച്ചത്ത് എത്തിയ ഇവർ, ധരിച്ചിരുന്ന വസ്ത്രങ്ങളും പണം കൊണ്ടുവന്ന ബാഗും നശിപ്പിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണവം സി.ഐ. കെ. സുധീറിനായിരുന്നു അന്വേഷണച്ചുമതല.അറസ്റ്റിലായ പ്രകാശൻ, അക്ഷയ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: