കണ്ണൂരിൽ 12 കണ്ടൈൻമെൻറ് സോണുകൾ കൂടി

കണ്ണൂർ : വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ 14-ാം ഡിവിഷന്‍, മാലൂര്‍- 1, പടിയൂര്‍ കല്ല്യാട്- 13, ചൊക്ലി- 4, 12, തളിപറമ്പ- 11, മുഴപ്പിലങ്ങാട്- 9, ചെമ്പിലോട്- 14, പേരാവൂര്‍- 16, ന്യൂമാഹി- 7, ചിറ്റാരിപറമ്പ- 7, കോളയാട്- 11 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.

ഡിഎസ്‌സി കണ്ടോണ്‍മെന്റ് ഏരിയ ഇന്നു (ജൂലൈ 7) മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കണ്ടെയിന്‍മെന്റ് സോണായി തുടരുമെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇവിടെ അവശ്യ സാധനങ്ങളുടെ വിതരണത്തിന് ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, കണ്ണൂര്‍ ഡിവൈഎസ്പി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണം.

കോവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ യാത്രക്കാരെ കയറ്റി ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: