ഇന്ന് കണ്ണൂരിൽ 11 പേർക്ക് കോവിഡ്; കേരളത്തിൽ 35 പേർക്ക് സമ്പർക്കത്തിലൂടെ രോഗം, 2 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193  പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ട് മരണവും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 167 പേ‍ർ രോഗമുക്തി നേടി. രോഗം ബാധിച്ചവരിൽ 92 പേ‍ർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65 പേരും വന്നു. സമ്പ‍ർക്കത്തിലൂടെ 35 പേ‍ർക്കാണ് രോ ഗം പക‍ർന്നത്. രണ്ട് കൊവിഡ് മരണവും സംഭവിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ 82 വയസുള്ള മുഹമ്മദും കളമശ്ശേരി മെഡി. കോളേജിൽ 62 വയസുള്ള യുസഫ് സെയ്ഫൂദിനുമാണ് മരിച്ചത്. മുഹമ്മദ് സൗദിയിൽ നിന്നും വന്ന അ‍ർബുദ രോ ഗിയാണ്. യൂസഫും നിരവധി രോ ഗങ്ങൾക്ക് ചികിത്സയിലായിരുന്നു

രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ജില്ല തിരിച്ച്

മലപ്പുറം 35

കൊല്ലം 11

ആലപ്പുഴ 15

തൃശ്ശൂ‍ർ 14

കണ്ണൂ‍ർ 11 

എറണാകുളം  25

തിരുവനന്തപുരം 7 

പാലക്കാട് 8

കോട്ടയം 6

കോഴിക്കോട് 15

കാസ‍ർകോട് 6

പത്തനംതിട്ട 26‌

ഇടുക്കി 6

വയനാട് 8

രോഗമുക്തരായവരുടെ കണക്ക് ജില്ല തിരിച്ച്

തിരുവനന്തപുരം 7

കൊല്ലം 10

പത്തനംതിട്ട 27

ആലപ്പുഴ 7

കോട്ടയം 11

എറണാകുളം 16

തൃശ്ശൂ‍ർ 16

പാലക്കാട് 33

മലപ്പുറം 13

കോഴിക്കോട് 5

കണ്ണൂ‍ർ 10

കാസ‍ർകോട് 12

കഴിഞ്ഞ മൂന്ന് ദിവസവും സംസ്ഥാനത്ത് 200 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിനായി ഇന്ന് രാവിലെ ആറ് മണി മുതൽ തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: