പാലത്തായി ബാലികാ പീഡനക്കേസ്: ഇരയുടെ മാതാവിന്റെ വാദം കേള്‍ക്കും

പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പീഡനത്തിനിരയായ പത്തു വയസ്സുകാരി പഠിച്ച സ്‌കൂളിലെ അധ്യാപകനുമായ പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജന്‍ ആണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപ്പിച്ചത്.കേസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചുവെങ്കിലും ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാവിന്റെ വാദം കോടതി കേള്‍ക്കും. മാതാവിനോട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.ഇത് സംബന്ധിച്ച നോട്ടീസ് പെണ്‍കുട്ടിയുടെ മാതാവിന് നേരിട്ട് കൈമാറാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി.ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാന്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: