വെള്ളൂര്‍ പുതിയന്‍കാവില്‍ മരം കയറ്റിവന്ന ലോറി അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്ത നിലയില്‍

വെള്ളൂരില്‍ ബസിടിച്ച് നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു

പയ്യന്നൂര്‍:പിന്നില്‍ ബസിടിച്ചതോടെ നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്തു.ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവര്‍ കര്‍ണ്ണാടക സ്വദേശി അഹമ്മദ് മുഹമ്മദ് ഹനീഫ(40)യെ പയ്യന്നൂര് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പുറത്തെടുത്ത് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

ഇന്ന് രാവിലെ 8.45ഓടെ വെള്ളൂര്‍ പുതിയന്‍കാവ് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.നിറയെ മരംകയറ്റി വരികയായിരുന്ന ലോറിയുടെ പിന്നില്‍ സ്വകാര്യ ടൂറിസ്റ്റ് ബസിടിച്ചതാണ് അപകടത്തിന് കാരണം.ഇതോടെ നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്തു.ലോറിക്ക് മുകളില്‍ തൂങ്ങിയ പോസ്റ്റുമായി മുന്നോട്ടോടിയ ലോറി തൊട്ടടുത്ത പീടികയില്‍ ഇടിക്കാനായപ്പോഴാണ് നിന്നത്.വൈദ്യുതി ബന്ധം തകര്‍ന്നെങ്കിലും ഭാഗ്യംകൊണ്ടാണ് അനിഷ്ഠ സംഭവങ്ങളൊഴിവായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: