കണ്ണൂരിൽ വീണ്ടും എക്സൈസിന്റെ ലഹരി വേട്ട:നാല് കിലോ കഞ്ചാവുമായ് രണ്ടു പേർ അറസ്റ്റിൽ

06.07.2018

ഉത്തര മേഖല ജോയന്റ് എക്സൈസ് കമ്മീഷറുടെ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എം ദിലീപിന്റെ നേതൃത്വത്തിൽ നാല് കിലോഗ്രാം കഞ്ചാവുമായ് കൂത്തുപറമ്പ് മെരുവെമ്പായി ദേശത്ത് കോറോത്ത് വീട്ടിൽ നാസർ (45) ,കൂത്തുപറമ്പ് മൂരിയാട് ദേശത്ത് ചമ്മയിൽ വീട്ടിൽ ബാദുഷ കെ.പി (43) എന്നിവരെ KL 58 J 5896 ഓട്ടോ സഹിതം താഴെച്ചൊവ്വ കീഴുത്തള്ളയിൽ വച്ച് അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻറലിജൻസിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസും സ്പെഷ്യൽ സ്ക്വാഡും ദിവസങ്ങളായി നടത്തിയ അതിസാഹസികമായ നീക്കത്തിലാണ് കഞ്ചാവ് ലോഭിയെ പിടികൂടിയത് . ദിവങ്ങളോളം എക്സൈസിന്റെ നിരിക്ഷണത്തിലായിരുന്നു. നടപടി ക്രമങ്ങളുടെ ഭാഗമായി എക്സൈസ് ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ പി.കെ.സതീഷ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ പ്രതികളുടെ ദേഹ പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളിൽ ഒരാൾ ആന്ധ്രയിൽ നിന്നും കണ്ണൂരിലെ ആവശ്യക്കാർക്ക് കിലോ കണക്കിന് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇവർ രണ്ടു പേരും. വേഷത്തിലും പെരുമാറ്റത്തിലും സമൂഹത്തിലെ ഉദ്യോഗസ്ഥൻമാർ എന്നു തോന്നിക്കും വിധമാണ് കഞ്ചാവുമായി ഇവർ വിതരണത്തിനെത്തുന്നത് .എട്ട് വർഷമായി ഇവർ പിടിക്കപ്പെടാതെ തന്നെ കണ്ണൂരിനെ ലഹരിയിലാക്കുന്നതിന് ചുക്കാൻ പിടിക്കുന്നത് . കഞ്ചാവ് കിലോ കണക്കിന് മാത്രം കച്ചവടം ചെയ്യുന്നതിനാൽ ഇത്രയും കാലം ഇവർ പിടിക്കപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. നാസറിന് ആന്ധ്രയുമായി നേരിട്ട് ബന്ധമുള്ളതിനാൽ ഇയാൾ കഞ്ചാവ് നേരിട്ട് ട്രെയിൻ മാർഗ്ഗം സ്ഥിരം കടത്തികൊണ്ടുവന്ന് വിതരണം നടത്തിയ ഉടൻ രക്ഷപ്പെടുകയാണ് പതിവ്. ആന്ധ്രയിൽ ചെറിയ ചായക്കച്ചവടം നടത്തുന്ന നാസർ കഞ്ചാവ് വിൽപ്പനയിലൂടെയുള്ള ലാഭം കാരണം കഞ്ചാവിന്റെ പ്രധാന വിൽപ്പനക്കാരനായി മാറുകയായിരുന്നു. ബാദുഷയാകട്ടെ കണ്ണൂരിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരുമായി ഇടപ്പെട്ട് ഓർഡറുകൾ എടുത്ത് നാസറുമായി ബന്ധപ്പെട്ട് കഞ്ചാവ് എത്തിയാൽ കാറിലും ഓട്ടോയിലുമായി സഞ്ചരിച്ച് വിതരണം ചെയ്യുന്ന രീതിയാണ് ഇവർക്ക് .ഇവരെ ചോദ്യം ചെയ്തതിൽ കണ്ണൂരിൽ കൂടുതൽ കഞ്ചാവ് എടുത്ത് വിതരണം ചെയ്യുന്നവരെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂരിലെ പ്രധാന കോളെജുകൾ കേന്ദ്രീകരിച്ചും ഇവർ കച്ചവടം ചെയ്തതും അവിടെ വിതരണം നടത്തുന്നതും ആയവരെ ക്കുറിച്ചും കൂടുതൽ വിവരം ലഭിച്ചിട്ടുണ്ട്. വർഷങ്ങളായ് ഇവർ ഇവിടങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തുന്നത് പതിവാണ്. പാർട്ടിയിൽ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ എക്സൈസ് ഇൻസ്പെക്ടർ ആനന്ദ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ വി.പി, പ്രജീഷ് കുന്നുമ്മൽ. ഉത്തരമേഖല ജോയന്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ വിനോദ് വി.കെ. റിഷാദ് സി എച്ച്. രജിരാഗ് പി, രജിത്ത് കുമാർ എം, സുരേഷ് ബാബു എം ബി, ബിനീഷ് കെ.

error: Content is protected !!
%d bloggers like this: