കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയയാൾ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ

ചെറുകുന്ന് മഠത്തിലെ വീട്ടിൽ ജിജേഷിനെ ആണ് ടൗൺ എസ് ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ കണ്ണൂർ എയർപോർട്ട് എഞ്ചിനീയറാണെന്ന് തെറ്റിദ്ധരിപ്പിച്ചു ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങി വഞ്ചിച്ചു എന്ന മുഹമ്മദ് അനീസ് എന്നയാളുടെ പരാതി പ്രകാരമാണ് അറസ്റ്റ്. കൂടുതൽ പേരിൽ നിന്ന് പൈസ വാങ്ങി കബളിപ്പിച്ചു എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് കണ്ണൂർ വാർത്തകളോട് പറഞ്ഞു. കൂടുതൽ പേർ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

error: Content is protected !!
%d bloggers like this: