കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം ഹംസക്കോയ

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ് ഹംസക്കോയ. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കു വേണ്ടി ബൂട്ടണിഞ്ഞ ഇദ്ദേഹം നെഹ്റു ട്രോഫി ഇന്ത്യൻ ടീം അംഗവും മുൻ കാലിക്കറ്റ് വാഴ്സിറ്റി താരവുമാണ്. മുംബൈയിലായിരുന്നു സ്ഥിരതാമസം. 

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഹംസക്കോയ. 10 ദിവസം മുമ്പ് മുംബൈയിൽ നിന്നു കുടുംബത്തോടൊപ്പം മടങ്ങിയെത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയ്ക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മൂന്നു മാസവും മൂന്നു വയസ്സും പ്രായമുള്ള രണ്ടു പേരക്കുട്ടികൾ അടക്കം കുടുംബത്തിൽ 5 പേർക്ക് രോഗമുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 15 ആയി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: