ഏച്ചൂർ നളന്ദ കോളജ് മാനേജിംഗ് പാർട്ണർ ടി.എം ഹരീഷ് കുമാർ അന്തരിച്ചു

കണ്ണൂർ : കുടുക്കിമൊട്ട: ഏച്ചൂർ കമാൽ പിടിക വീനസ് ക്ലബ്ബിന് സമീപം മാധവം നിവാസിൽ പരേതനായ കളത്തിൽ മാധവൻ നമ്പ്യാരുടെ മകൻ ടി.എം.ഹരീഷ് കുമാർ (51) നിര്യാതനായി.കണ്ണൂർ ജില്ലാ വെറ്ററിനറി ഓഫീസിൽ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു.ഏച്ചൂർ നളന്ദ കോളേജ് രക്ഷാധികാരി ഏച്ചൂർ കുയ്യാൽ മഹാദേവ ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.അമ്മ: ടി.എം.യശോദ,ഭാര്യ: വി.വി. പ്രസീജ (ടീച്ചർ, ഏച്ചൂർ വെസ്റ്റ് യു.പി.സ്ക്കൂൾ)മക്കൾ: ജിഷ്ണു ദേവ്.വി.വി, കൃഷ്ണപ്രിയ.വി.വി (ഇരുവരും വിദ്യാർത്ഥികൾ)സഹോദരങ്ങൾ: ടി.എം.വസന്തകുമാരി, റിട്ട: മാത്സ് ഡിപ്പാർട്ട്മെന്‍റ് ഹെഡ്, പയ്യന്നൂർ കോളേജ്) ടി.എം.വിനീതകുമാരി ടി.എം.പ്രദീപ് കുമാർ (സൗത്ത് ആഫ്രിക്ക ) ടി.എം.വർണ്ണിമ (ജില്ല സഹകരണ ബേങ്ക്) മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവന്നതിന് ശേഷം നാളെ രാവിലെ 9 മണി മുതൽ 11 മണി വരെ ഏച്ചൂർ നളന്ദ കോളേജിൽ പൊതുദർശനത്തിന് വെച്ച ശേഷം
ശവസംസ്കാരം രാവിലെ 11 മണിക്ക് തറവാട് ശ്മശാനത്ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: