ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തില്‍ ; ക്ഷേത്രദര്‍ശനത്തിന് എത്തുന്നത് പ്രധാനമന്ത്രിയായ ശേഷം ഇതാദ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ, നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തില്‍ എത്തും. വെള്ളിയാഴ്ച രാത്രി 11.35 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. ശനിയാഴ്ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും.ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും. 2 മണിക്ക് തിരിച്ചു പോകും.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനുള്ള യോഗം കളക്റ്റ്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷതയില്‍ ചേര്‍ന്നു. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഡി.സി.പി ഡോ. ഹിമേന്ദ്ര നാഥ്, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ക്ഷേത്രത്തിലെ വഴിപാടുകളെ കുറിച്ച്‌ അധികൃതരോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്.നേരത്തെ വര്‍ഷങ്ങള്‍ക്കു മുൻപ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: