“മണ്ണിന് ഒരു മരം,ഭാവിക്ക് ഒരു തണൽ” എന്ന സന്ദേശം മുൻനിർത്തി ബാലഗോകുലത്തിന്‍റെ പരിസ്ഥിതി ദിനാഘോഷം

കണ്ണൂർ: “മണ്ണിന് ഒരു മരം,ഭാവിക്ക് ഒരു തണൽ” എന്ന സന്ദേശം മുൻനിർത്തി ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം കണ്ണൂർ താലൂക്കിൽ സമുചിതമായി ആഘോഷിച്ചു.

paristhi

ബാലഗോകുലം കണ്ണൂർ താലൂക്കിന്‍റെ ഈ വർഷത്തെ പരിസ്ഥി ദിനാഘോഷം കടലായി ശ്രീകൃഷ്ണ ക്ഷേത്രം കേന്ദ്രികരിച്ച് വൃക്ഷതൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ചിറക്കൽ മണ്ഡലം കാര്യദർശി അർജുൻ മാവിലാക്കണ്ടിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ ഉപാദ്ധ്യക്ഷൻ പി.വി.ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു.

paristhi 2.jpg

തുടർന്ന് കണ്ണൂർ താലൂക്കിലെ വിവിധ മേഖലകളിൽ വൃക്ഷതൈകൾ വിതരണം ചെയ്യുകയും കുട്ടികൾ വൃക്ഷതൈകൾ നടുകയും ചെയ്തു. ജഗദീഷ് പുതുക്കുടി, കൃഷ്ണപ്രഭ തയ്യിൽ, നാഗത്തിൽ ബാബു, ലയന വിമൽ, ശ്രീജിൽ.കെ തുടങ്ങിയവർ നേതൃത്വം നൽകി.

paristhi 3.jpg

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: