ആർഎസ്എസ് മുഖ്യശിക്ഷകിനു നേരെ അക്രമം

പാനൂർ: കൈവേലിക്കൽ ദുർഗ ശാഖ മുഖ്യശിക്ഷക് ഗീതാജ്ഞലിയിൽ അർജുൻ(19)നെയാണ് ബൈക്ക് തടഞ്ഞ് നിറുത്തി ഒരു സംഘം ഇരുമ്പ്വടികൊണ്ട്

അക്രമിച്ചത്. തലക്കും,നെഞ്ചിനും,പുറത്തും അക്രമത്തിൽ പരിക്കേറ്റു.

സാരമായി പരിക്കേറ്റ അർജുനെ തലശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സി.പി.എം കരാണ് അക്രമത്തിന് പിന്നിൽ എന്ന് ബി.ജെ.പി. ആരോപിച്ചു.
സമാധാനം നിലനിൽക്കുന്ന പാനൂർ മേഖലയിൽ സംഘർഷമുണ്ടാക്കാനാണ് സിപിഎം നീക്കമെന്ന് ബിജെപി മണ്ഢലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.

ആർഎസ്എസ് മുഖ്യശിക്ഷകിനെ അക്രമിച്ച് പ്രദേശത്ത് കലാപമുണ്ടാക്കാനുളള ശ്രമം തിരിച്ചറിയണമെന്നും,അക്രമികളെ തളളിപറയാൻ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!
%d bloggers like this: