വിദ്യാർത്ഥികളുടെ പട്ടിണി സമരം; കാംപസ് ഫ്രണ്ട് നേതാക്കൾ സന്ദർശിച്ചു
പാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന പാപ്പിനിശ്ശേരി തുരുത്തിയിലെ വിദ്യാർത്ഥികളുടെ പട്ടിണി സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് കാംപസ് ഫ്രണ്ട് നേതൃത്വങ്ങൾ സന്ദർശിച്ചു. ദിവസങ്ങളായി തുടരുന്ന ആക്ഷൻ കമ്മറ്റിയുടെ സമരത്തിന് ഐക്യദാർഢ്യപെട്ടുകൊണ്ട് വിദ്യാർഥികൾ നടത്തുന്ന ഒരു ദിവസ പട്ടിണി സമരം തികച്ചും ന്യായമാണെന്നും, സർക്കാർ ഈ പ്രശ്നത്തെ ഗൗരവത്തിൽ കാണണമെന്നും ജില്ലാ ജോയിന്റ് സെക്രട്ടറി അബുബക്കർ തളിപ്പറമ്പ് ചൂണ്ടിക്കാണിച്ചു. ഏരിയ സെക്രട്ടറി നിഹാദ് പാറക്കൽ, കമ്മിറ്റി അംഗം ഷബീർ, സാഹിർ എന്നിവർ സംബന്ധിച്ചു