ഉളിയില്‍ സുന്നിമജ്‌ലിസ് ദിഖര്‍ഹല്‍ഖയും പ്രാര്‍ത്ഥനാ സംഗമവും വെള്ളിയാഴ്ച .

മാസം തോറും നടത്തി വരാറുള്ള ദിഖര്‍ഹല്‍ഖയുടെ വാര്‍ഷിക സദസ്സും റമളാന്‍ പ്രാര്‍ത്ഥന സംഗമവും വെള്ളിയാഴ്ച്ച് രാത്രി എട്ട് മണി മുതല്‍ മജ്‌ലിസ് നഗറില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. കേരള മുസ്ലിംജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പട്ടുവം കെ.പി. അബൂബക്കര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുദ്ധീന്‍ അല്‍ ബുഖാരി കൂരിക്കുഴി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പ്രമുഖ സുന്നി നേതാക്കളും സയ്യിദന്‍മാരും പങ്കെടുക്കും. ഇഫ്ത്താര്‍ സംഗമത്തോടെ ആരംഭിക്കുന്ന പരിപാടി തറാവിഹ് , മൗലിദ് പാരായണം, തൗബ, ദിഖര്‍ഹല്‍ഖ, ഉദ്‌ബോധന പ്രസംഗം, എന്നിവക്ക് ശേഷം പ്രാര്‍ത്ഥന സംഗമത്തോടെ സമാപിക്കും. പരിപാടിക്ക് സ്ത്രികള്‍ക്ക് പ്രത്യേക സ്ഥല സൗകര്യമുണ്ടായിരിക്കുമെന്നും സമീപ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യം എര്‍പ്പെടുത്തിയതായും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ ഷാജഹാന്‍ മിസ്ബാഹി, അസൈനാര്‍ഹാജികോളാരി, ആര്‍.പി.യൂസഫ് അഫ്‌സലി, കെ.എച്ച്. ഷാനിഫ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!
%d bloggers like this: