കെ എസ് എസ് പി എ പുതിയ അംഗങ്ങൾക്ക് വരവേൽപ്പും ഉന്നത വിജയികൾക്കുള്ള ആദരണവും

നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി ചേർന്ന അംഗങ്ങൾക്ക് വരവേൽപ്പും ഉന്നത വിജയികൾക്കുള്ള ആദരണവും നടത്തി. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു. കെ.ടി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് കെ. രാമകൃഷ്ണൻ, ഫിലോമിന കക്കട്ടിൽ, പി.സി. വർഗ്ഗീസ്, എ. രാജൻ, എൻ.ടി. സണ്ണി, എം ജി കോളേജ് റിട്ട. പ്രിൻസിപ്പൽ എം.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.

(ഫോട്ടോ – കെ എസ് എസ് പി എ പുതിയ അംഗങ്ങൾക്ക് വരവേൽപ്പും ഉന്നത വിജയികൾക്കുള്ള ആദരണവും ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു

%d bloggers like this: