തുരുത്തി വിദ്യാർഥികളുടെ നിരാഹാര സമരത്തിന് ഫ്രറ്റേണിറ്റിയുടെ ഐക്യദാർഢ്യം

കണ്ണൂർ : തുരുത്തിയിൽ വികസനത്തിന്റെ പേരിൽ നൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡൻറ് നസ്രീന ഇല്യാസ് അഭിപ്രായപ്പെട്ടു. കോടതി സ്റ്റേ വന്നിട്ടും അലൈമെന്റ് പ്രവർത്തന ങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാറിന്റെ നിലപാട് ജനങ്ങളോടുള്ള വഞ്ചനയാണെന്നും ജാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മുകളിലല്ല വികസനം നടപ്പാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.തുരുത്തിയിലെ കുടുംബങ്ങൾ തുടരുന്ന കുടിൽ കെട്ടി സമരത്തിന്റെ ഭാഗമായി തുരുത്തിയിലെ വിദ്യാർഥികൾ നടത്തിയ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. നിരാഹാര സമരം നടത്തിയ വിദ്യാർഥികൾ സംസ്ഥാനവൈസ് പ്രസിഡന്റ് നസ്രീന ഇല്യാസിൽ നിന്ന് നാരങ്ങാനീര് സ്വീകരിച്ച് നിരാഹാര സമരം അവസാനിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ മാടായി, വൈസ് പ്രസിഡന്റുമാരായ ജവാദ് അമീർ, ഇല്യാസ് ടി പി എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം റനിയ സുലൈഖ മോണോ ലോഗ് അവതരിപ്പിച്ചു. ഐക്യദാർഢ്യ പ്രകടനത്തിന് മുഹ്സിൻ ഇരിക്കൂർ ,മഷ്ഹൂദ് കാടാച്ചിറ , ഷബീർ എടക്കാട് ,ഷാന എന്നിവർ നേതൃത്വം നൽകി

error: Content is protected !!
%d bloggers like this: