സഹകരണ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തുക, നിയമന നിരോധനം പിന്‍വലിക്കുക, ശ്രീറാം കമ്മറ്റി റിപ്പോര്‍ട്ട് തള്ളികളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ്ണ നടത്തി

ഇരിട്ടി : കേരള ബാങ്ക് രൂപീകരണവുമായിബന്ധപ്പെട്ട് സഹകരണ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തുക, നിയമന നിരോധനം പിന്‍വലിക്കുക, ശ്രീറാം കമ്മറ്റി റിപ്പോര്‍ട്ട് തള്ളികളയുക, ജില്ലാ ബാങ്ക് ശാഖകൾ അടച്ചു പൂട്ടുന്ന

നയം ഒഴിവാക്കുക, ജീവനക്കാരുടെ തടഞ്ഞുവെച്ച ഡി എ ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ്, എംപ്ലോയിസ് യൂണിയന്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന തലത്തിൽ നടക്കുന്ന സമര പരിപാടികളുടെ ഭാഗമായി ഇരിട്ടിയില്‍ താലൂക്ക് തല ധർണ്ണാ സമരം നടത്തി . ജില്ലാ പഞ്ചായത്ത്മെമ്പര്‍ തോമസ് വർഗ്ഗീസ് ധർണ്ണ ഉദ്ഘാടനം ചെയ്യ്തു. എം കെ ശ്യാം ലാല്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ ബാങ്ക് പ്രസി. എ. കെ. ബാലകൃഷ്ണൻ മുഖ്യ ഭാഷണം നടത്തി. മനോജ് കൂവേരി , എ .കെ. സതീശന്‍, മനോജ് കുമാര്‍, പി. വിനോദ് കുമാര്‍, മാത്യു കലയത്തിനാല്‍, കെ.ഒ. സുരേന്ദ്രൻ തുടങ്ങിയവര്‍ സംസാരിച്ചു.

%d bloggers like this: