തൊണ്ടിയിൽ പാലം; അനുബന്ധ റോഡ് തർക്കം പരിഹരിച്ചു

പേരാവൂർ: തൊണ്ടിയിൽ പാലത്തിന്റെ അനുബന്ധ റോഡ് തർക്കത്തിന് ഇരിട്ടി ഡി.വൈ.എസ്.പി.വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിൽ പരിഹാരമായി.പാലത്തിന്റെ അനുബന്ധ റോഡ് അപകടരഹിതമാക്കാൻ ട്രാഫിക് സർക്കിൾ നിർമ്മിച്ച് പാലം ഉടൻ ഗതാഗതയോഗ്യമാക്കാനാണ് തീരുമാനം.

ഇതനുസരിച്ച് ആവശ്യമായ സ്ഥലം പേരാവൂർ ഫൊറോന അധികൃതർ വിട്ടുനൽകും.നിലവിലെ വ്യാപാര സ്ഥാപനങ്ങൾക്ക് കോട്ടം തട്ടാത്തവിധമാണ് അനുബന്ധ റോഡ് നിർമ്മിക്കുക.അടുത്ത ദിവസം തന്നെ പൊതുമരാമത്തധികൃതർ അനുബന്ധ റോഡിന്റെ പുതിയ അലൈന്മെന്റ് അളന്ന് തിട്ടപ്പെടുത്തും. കഴിഞ്ഞ ദിവസം എസ്ഡിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചിരുന്നു.

ഡി.വൈ.എസ്.പി.പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി അധ്യക്ഷത വഹിച്ചു.

സർക്കിൾ ഇൻസ്‌പെക്ടർ എ.കുട്ടികൃഷ്ണൻ,ഫോറോന വികാരി ഡോ:തോമസ് കൊച്ചുകരോട്ട്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശിഹാബ് ബാണത്തുംകണ്ടി ഷമീർ മുരിങ്ങോടി എം.രാജൻ,സുരേഷ് ചാലാറത്ത്,കൂട്ട ജയപ്രകാശ്,സണ്ണി സിറിയക് പൊട്ടങ്കൽ,അരിപ്പയിൽ മുഹമ്മദ് ഹാജി,കെ.കെ.ശ്രീജിത്ത്,കെ.രാധാകൃഷ്ണൻ,പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ,ഡാർലി ടോമി,എൽസമ്മ ഡൊമിനിക്,സിറാജ് പൂക്കോത്ത് തുടങ്ങിയവർ സംബന്ധിച്ചു.

%d bloggers like this: